അറിയുന്ന ഏതിനെപ്പറ്റിയും..

Tuesday, March 17, 2009

റിങ്ങ് ടോണ്‍ മാജിക്

നിങ്ങള്‍ക്ക് ഒരാളെക്കുറിച്ചറിയണമെങ്കില്‍ അയാളെപ്പറ്റി നാലാളോട് ചോദിക്കുകയോ ചായക്കടയില്‍ തഞ്ചത്തിലിരുന്ന് ചരിത്രമറിയുകയോ അല്ലെങ്കില്‍ രാശിവെക്കുകയോ വേണ്ട.

ഒറ്റക്കാര്യം.

അയാളുടെ മൊബൈല്‍ ഫോണിലേക്ക് ഒന്നു റിങ്ങ് ചെയ്യുക.

നിങ്ങള്‍ കേള്‍ക്കാന്‍ വിധിക്കപ്പെടുന്ന റിങ്ങ് ടോണില്‍ നിന്നും നിങ്ങള്‍ക്കയാളുടെ സ്വഭാവത്തെ മനസ്സിലാക്കാം.

(മഞ്ഞണിക്കോമ്പില്‍ എന്ന പാട്ട് മനസ്സു കൊണ്ടിഷ്ടപ്പെടുകയും ഫട്ടേ അലിഖാന്റെ സംഗീതം റിങ്ങ് ടോണായി ഇടുകയും ചെയ്യുന്ന വ്യാജനല്ലെങ്കില്‍).

“എന്തെ കണ്ണനു കറുപ്പു നിറം.......ഓമലാളെ കണ്ടു ഞാന്‍ പൂങ്കിനാവില്‍....ഈ ജീവിതമെനിക്കെന്തിനു തന്നു ആണ്ടിവടിവോനെ.....സാമജവരഗമന....പുഞ്ച വയലു കൊയ്യാന്‍......ആ ദിവ്യനാമം അയ്യപ്പാ.....സന്ധ്യക്കെന്തിനു സിന്ദൂരം....പൈനാപ്പിള്‍ പെണ്ണെ....ഒരിക്കല്‍ മാ‍ത്രം വിളികേള്‍ക്കുമോ....ഭൂലോകം ഒരു സ്മശാനം.........ഈ പാട്ടൂകള്‍ കേള്‍ക്കുമ്പോള്‍ തെളിഞ്ഞു വരുന്ന മലയാളിമുഖങ്ങളെ മനസ്സിലോര്‍ക്കുക....ജാതി,മത,വിശ്വാസികളും,തകര്‍ന്ന റിയല്‍ എസ്റ്റേറ്റുകാരും,പൈങ്കിളി പ്രേമക്കാരും,മദ്ധ്യവര്‍ഗ്ഗ പ്രതിസന്ധിക്കാരും,മദ്യപാരും.............റിങ്ങ് ടോണുകള്‍ക്കൊപ്പം മനുഷ്യമുഖങ്ങളും നീണ്ടുനിവര്‍ന്നും വളഞ്ഞോടിഞ്ഞും വരും.

ഇതു പറഞ്ഞു വരുന്നത്

എന്റെ ഒരു സുഹൃത്തിന് ലോകാന്തര പ്രശസ്തനായ നയതന്ത്രജ്ഞനും എഴുത്തുകാരനും സര്‍വ്വോപരി കോണ്‍ഗ്രസ്സുകാരനുമായ ശശിയെ ഒന്ന് ഇന്റര്‍വ്യൂ ചെയ്യണം,മനോരമ ന്യൂസിന് വേണ്ടി.

ആള്‍ കേരളത്തില്‍ വരുന്നുണ്ടുതാനും.

ശശിയെ കിട്ടാന്‍ ആള്‍ പലരേയും മുട്ടി.
ഒടുവില്‍ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചു കൊടുത്ത സുഹൃത്ത് പറഞ്ഞു ”ഇത്രയേ പറ്റത്തുള്ളൂ....ഇനി നിന്റെ വഴിക്ക് വിളിക്കുകയോ കാണുകയോ ഇന്റര്‍വ്യൂ ചെയ്യുകയോ ആവാം.....”
പൂച്ചക്ക് പുന്നക്കുരു കിട്ടിയ പോലെ നമ്പറില്‍ നോക്കി നെടുവീര്‍പ്പിട്ട് അവന്‍ ആലോചിച്ചു.



ഇയാളൊരു സംഭവമാണ്.
യു.എന്‍. സെക്രട്രറി സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റു തുന്നം പാടിയെങ്കിലും ആളൊരു പുലിയാണ്.




ഫോണില്‍ എന്തു പറഞ്ഞാണ് അഭിസംബോധന ചെയ്യുക,അതാണ് പ്രശ്നം.

സര്‍,സാ‍....ര്‍,ഹിസ് ഹൈ നെസ്സ്,നമസ്കാരം.......പാലക്കാടനല്ലെ...ഏട്ടേയ് എന്നു വിളിച്ചാലൊ തുടങ്ങിയ ഒട്ടേറേ സാധ്യതകള്‍ മനസ്സിലിട്ട് ഉരുക്കഴിച്ച് ഒടുവില്‍ ശാസ്താമംഗലത്തെ ഹൈനെസ്സ് ബാറില്‍ കയറി അച്ചാറു തൊട്ട് ഒരു നാലെണ്ണം അകത്താക്കി,ബാറിനരികിലെ മുടുക്കില്‍ പോയി ചെന്നിത്തലയുടെ കേരളയാത്രാ പോസ്റ്റര്‍ പതിച്ച മതിലില്‍ ചാരിനിന്ന് ശശിക്ക് ഫോണ്‍ ചെയ്തു.

ഒരു ചെറിയ നിശബ്ദതക്ക് ശേഷം അതാ..............റിങ്ങ് ടോണ്‍ വരുന്നു,ആശ്വാസത്തിന്റെ കുളിര്‍ തെന്നലായി.

അല്ലിമലര്‍ കാവില്‍ വേല കാണാന്‍ നമ്മളന്നു പോയി,രാവില്‍ നിലാവില്‍....“

ഈ റിങ്ങ് ടോണ്‍ കെട്ടതോടെ “ഡാ ശശി“ എന്നു പോലും വിളിക്കാന്‍ തോന്നിപ്പിച്ചതായി നമ്മുടേ സുഹൃത്ത്.

ലോകത്തിലെ അറുബോറന്‍ അഭിസംബോധനയായ ‘സാറെ‘ എന്നു വിളിച്ച് കാര്യം പറഞ്ഞു.
വെരി സിമ്പിള്‍.

3 comments:

a traveller with creative energy said...

ലോകത്തിലെ അറുബോറന്‍ അഭിസംബോധനയായ ‘സാറെ‘ എന്നു വിളിച്ച് കാര്യം പറഞ്ഞു.
വെരി സിമ്പിള്‍. ..............................................................................ഒരു ശശി തരൂര്‍ കഥ

a traveller with creative energy said...

ഇയാളൊരു സംഭവമാണ്.
യു.എന്‍. സെക്രട്രറി സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റു തുന്നം പാടിയെങ്കിലും ആളൊരു പുലിയാണ്

ടി.സി.രാജേഷ്‌ said...

ഇന്നത്തെ മലയാളമനോരമ ഞായറാഴ്‌ചയുടെ രണ്ടാം പേജിലെ യുവ നോക്കുക....

സൌഹൃദങ്ങള്‍

ഇങ്ങിനെയും ഒരാള്‍

ചമയങ്ങളില്ലാതെ