അറിയുന്ന ഏതിനെപ്പറ്റിയും..

Sunday, January 18, 2009

ഒരുമ : കൈയ്യിട്ടുവാരികളുടെ ചാകര

ജനങ്ങള്‍ക്കു വേണ്ടി ഇനിയൊന്നും ചെയ്യാനില്ല, അതുകൊണ്ട് കോടികള്‍ മുടക്കി ഒരുമയെന്നോ തനിമയെന്നോ പേരിട്ട് കോടികള്‍ കലക്കുകയാണ് സര്‍ക്കാര്‍.

സ്ഥിരം നാടകവേദി പോലെ ഇതിന്റെ പിന്നില്‍ ഒരു പറ്റം ആളുകള്‍ അണിചേര്‍ന്നിരിക്കുന്നു.

കോണ്‍ഗ്രസ്സുകാരെന്നോ കമ്യൂണിസ്റ്റുകാരെന്നോ വ്യത്യാസമില്ലാതെ ഈ സാംസ്കാരിക ചാകരയില്‍ അണിചേര്‍ന്നിരിക്കുന്നു.

ചാകരക്ക് വള്ളമടുത്താല്‍ പോലും ഇത്ര ആളുകളും ആര്‍ത്തിയും കാണില്ല,കയ്യിട്ടു വാരാന്‍.

എങ്ങിനെയെങ്കിലും പത്രത്തില്‍ പടവും പോസും വരണം എന്നല്ലാതെ ജനപ്രതിനിധികള്‍ക്ക് മറ്റൊന്നുമില്ല.

ഇതിനു പിറകില്‍ മാഫിയാ സംഘം പോലെ ഒരു കൂട്ടം വളര്‍ന്നു വന്നിരിക്കുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും ഇതൊരു കൊയ്ത്താണ്.

കടലിനെ കല്ലിട്ട് തടഞ്ഞുനിര്‍ത്താമെന്ന അല്പബുദ്ധിക്കും അതില്‍ നിന്ന് കൈയ്യിട്ടുവാരാമെന്ന അതിബുദ്ധിക്കും മീതെയാണ് ഇപ്പോഴത്തെ കലാപരിപാടിയുടെ ഒരുമ.

കടലില്‍ കല്ലിടുന്നതുപോലെ ഇതിനും ഒരും കൈയ്യും കണക്കുമില്ല.

സിനിമാക്കാര്‍ക്കും അതിന്റെ പരിസരത്തുകൂടെ പോയവര്‍ക്കും കൊടുക്കുന്ന വൌച്ചറുകളിലൂടെ ലക്ഷങ്ങള്‍ ഒഴുകുന്നു,കടപ്പുറത്തുകാരെ സംസ്കാരം പഠിപ്പിക്കാന്‍.

സംസ്കാരമിപ്പോള്‍ സിനിമാ സീരിയല്‍ നടന്മാരില്‍ കൂടിയാണല്ലൊ.

പിന്നെ കടപ്പുറത്തുള്ളവര്‍ക്ക് കടലറിവും പങ്കായമെറിയലും പറഞ്ഞു കൊടുക്കുക,മീന്‍ കറിയുണ്ടാക്കാന്‍ പരിശീലനം,പോരെ പൂരം.

ഇതിന് സഹായമായി ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് ടൂറിസം വളര്‍ത്താന്‍ സര്‍ക്കാരും.

ഖജനാവിലെ അവസാനത്തെ തുട്ടും കടലില്‍ കായം കലക്കുന്നതുപോലെ ചിലവാക്കി കുണ്ടിയും ചൊറിഞ്ഞു കടാപ്പുറത്തിരുന്നാല്‍ മതി ,കടല്‍ കടന്നു വരും കീശകിലുക്കി ടൂറിസ്റ്റുകള്.

5 comments:

a traveller with creative energy said...

ഖജനാവിലെ അവസാനത്തെ തുട്ടും കടലില്‍ കായം കലക്കുന്നതുപോലെ ചിലവാക്കി കുണ്ടിയും ചൊറിഞ്ഞു കടാപ്പുറത്തിരുന്നാല്‍ മതി ,കടല്‍ കടന്നു വരും കീശകിലുക്കി ടൂറിസ്റ്റുകള്

a traveller with creative energy said...

തൃശൂരിന്റെ സ്വന്തം ബ്ലോഗ്...വായിക്കുക....അഭിപ്രായം രേഖപ്പെടുത്തുക.......ഇത് നിങ്ങളുടെ സ്വന്തം ബ്ലോഗ്.

മണിലാല്‍ said...

കലക്ക് ഘടി കലക്ക്.തൃശൂരിന്റെ തുണിയുരിഞ്ഞ് നിര്‍ത്തി പൊരിക്ക്...പത്രങ്ങളും മാന്യന്മാരും പറയാന്‍ മടിക്കുന്നത് പറയ്,,,തല്ലിക്കൊഴിക്ക്....

സിനേമ \ cinema said...

കോണ്‍ഗ്രസ്സുകാരെന്നോ കമ്യൂണിസ്റ്റുകാരെന്നോ വ്യത്യാസമില്ലാതെ ഈ സാംസ്കാരിക ചാകരയില്‍ അണിചേര്‍ന്നിരിക്കുന്നു.

ചാകരക്ക് വള്ളമടുത്താല്‍ പോലും ഇത്ര ആളുകളും ആര്‍ത്തിയും കാണില്ല,കയ്യിട്ടു വാരാന്‍.

നല്ല ബ്ലോഗ്.സാമൂഹ്യ വിമര്‍ശനം ഇന്നത്തെ അനിവാര്യത.ആശംസകള്‍

മണിലാല്‍ said...

ജനങ്ങള്‍ക്കു വേണ്ടി ഇനിയൊന്നും ചെയ്യാനില്ല, അതുകൊണ്ട് കോടികള്‍ മുടക്കി ഒരുമയെന്നോ തനിമയെന്നോ പേരിട്ട് കോടികള്‍ കലക്കുകയാണ് സര്‍ക്കാര്‍.


സ്ഥിരം നാടകവേദി പോലെ ഇതിന്റെ പിന്നില്‍ ഒരു പറ്റം ആളുകള്‍ അണിചേര്‍ന്നിരിക്കുന്നു

സൌഹൃദങ്ങള്‍

ഇങ്ങിനെയും ഒരാള്‍

ചമയങ്ങളില്ലാതെ