മണ്ണിലെ മനുഷ്യര്‍ ഒന്നിച്ചിരുന്ന് ശ്വാസം വിടുകയും ചിരിക്കുകയും കരയുകയും കൈപിടിക്കുകയും കപ്പലണ്ടി തിന്നുകയും കണ്ണെറിയുകയും കയ്യടിക്കുകയും ചെയ്ത പ്രധാനപ്പെട്ട പൊതു സ്ഥലമായിരുന്നു സിനിമാ കൊട്ടകകള്‍.കാലങ്ങളിലൂടെ ഇത്തരം ഇടങ്ങള്‍ ചുരുങ്ങുകയും മനുഷ്യന് ഇടുങ്ങുകയും ചെയ്തു.പണ്ട് സിനിമാ കൊട്ടകയുടമക്ക് നമ്മള് പ്രത്യേകം ബഹുമാനം കൊടുത്തിരുന്നു.അന്നവ വെറും കച്ചവട സ്ഥാപനങ്ങളായിരുന്നില്ല എന്നതു കൊണ്ടു തന്നെ.എഴുപതുകളില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനം സംഘടിതമായി ഉയര്‍ന്നു വന്നപ്പോള്‍ പല തിയ്യറ്ററുടമകളും ചെറിയ വാടകക്ക് നല്കി ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുപോന്നു.എന്തിനും മേലെ പണം നില്ക്കുന്ന ഇക്കാലത്ത് അത്തരമൊരു സ്നേഹാദരം തൃശൂരിലെ ഒരു തിയ്യറ്ററുടമ നല്ല സിനിമയോട് പുലര്‍ത്തിയത് മഹത്തായ കാര്യമായി തോന്നുന്നു.നല്ല സിനിമയെ സ്നേഹിക്കുകയും ത്യാഗസന്നദ്ധമായി നില്‍ക്കുകയും ചെയ്യുന്ന തൃശൂരിലെ ചലച്ചിത്ര കേന്ദ്രത്തിന്റെ ഇക്കൊല്ലത്തെ ഫിലിം ഫെസ്റ്റിവലിന് നഗരത്തിലെ ഏറ്റവും നല്ല തിയ്യറ്റര്‍ നല്കി സഹകരിച്ച രാഗം തിയ്യറ്റര്‍ ഉടമ ജോര്ജ്ജേട്ടന് ഈ ഫെസ്റ്റിവലിന് ഊണും ഉറക്കവും മറന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം സാംസ്കാരിക തലസ്ഥാനത്തിന്റെ ആദരം അര്‍ഹിക്കുന്നു.
മൂലധനമിറക്കി ലാഭം ലാഭം എന്ന് ഊണിലും ഉറക്കത്തിലും പുലമ്പുന്നവര്‍ക്കിടയില്‍ ജോര്‍ജ്ജേട്ടന്റെ വ്യക്തിത്വവും മനോഭാവവും തികച്ചും മാതൃകാപരമാണ്.അതിന് അര്‍ഹിക്കുന്ന ബഹുമാനം നമ്മള് നല്‍കണം.
പാര്‍ട്ടി ഓഫീസില്‍ നിന്നും വാറോല വാങ്ങി ഭരണകൂട സ്ഥാപനങ്ങളുടെ കനിവില്‍ സാംസ്കാരിക കൂനന്മാരാകുന്നതിനേക്കാള് ചാരുത ഈ ഫെസ്റ്റിവലിന് കൈവരുന്നതും ഇതു കൊണ്ടു തന്നെ.
3 comments:
മൂലധനമിറക്കി ലാഭം ലാഭം എന്ന് ഊണിലും ഉറക്കത്തിലും പുലമ്പുന്നവര്‍ക്കിടയില്‍ ജോര്‍ജ്ജേട്ടന്റെ വ്യക്തിത്വം തികച്ചും വ്യത്യസ്ഥമാണ്.അതിന് അര്‍ഹിക്കുന്ന ബഹുമാനം തന്നെ നമ്മള് നല്‍കണം.
ജോര്ജ്ജേട്ടന് പലതും കണ്ടിട്ടാ മോനെ രാഗം എടുത്തിരിക്കുന്നത്.. വരന്തരപ്പിള്ളിക്കാരനെ കച്ചോടം പഠിപ്പിക്കല്ലേ... :)
മറ്റേ ജോര്‍ജ്ജേട്ടന്റെ(K.G.ജോര്‍ജ്ജ്) തീയറ്റുറുകള്ക്കു്(കൈരളി,ശ്രീ of KSFDC) ആയിരം രൂപയിലധികം കൂടുതല്‍ വരുമായിരുന്നു എന്നു് ചെറിയാന് പറഞ്ഞിരുന്നു, ഇന്നു്.
അപ്പം ഏതു ജോര്‍ജ്ജാ മെച്ചം മേന്നേ?
Post a Comment